താഴേക്കാട് പള്ളി നല്കുന്ന സ്കോളര്‍ഷിപ്പ് മാതൃകയാണ്-മന്ത്രി ഡോ. ആര് ബിന്ദു
താഴേക്കാട്: സെന്റ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം കോവിഡ് കാലത്ത് നല്കുന്ന സ്കോളര്‍ഷിപ്പ് പദ്ധതി അനുകരണീയമായ മാതൃകയാണെന്ന് മന്ത്രി ഡോ. ആര് ബിന്ദു. അഭിപ്രായപ്പെട്ടു. 60 പ്രഫഷണല്‍ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വിതരണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. ആര്‍ച്ച് പ്രീസ്റ്റ് ഫാ. ജോണ്‍ കവലക്കാട്ട്, രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ടെല്‍സന്‍ കോട്ടോളി എന്നിവര്‍ പ്രസംഗിച്ചു. അസിസ്റ്റന്റ് വികാരി ഫാ. അനൂപ് പാട്ടത്തില്‍, കൈക്കാരന്മാരായ മാത്യൂസ് കരേടന്, വിന്‍സെന്റ് തെക്കേത്തല, റീജോ പാറയില്‍, ജോര്‍ജ് തൊമ്മാന, കുടുംബസമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് ജോജു എളംങ്കുന്നപ്പുഴ, കുടുംബക്ഷേമനിധി കോ-ഓര്‍ഡിനേറ്റര്‍ മിനി ജോണ്സന് എന്നിവര്‍ സന്നിഹിതരായി.