നഗരസഭ 41-ാം വാര്‍ഡിലേക്കു ഭക്ഷ്യകിറ്റുകള്‍ നല്കി സാമൂഹിക സേവന സംഘടനയായ തവനിഷ്
കരുവന്നൂര്‍: നിലവില്‍ കോവിഡ് രോഗികള്‍ കൂടുതലുള്ള ഇരിങ്ങാലക്കുട നഗരസഭ 41-ാം വാര്‍ഡിലേക്കു ഭക്ഷ്യകിറ്റുകള്‍ നല്കി ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ്. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി, ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി, പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആര്. വിജയ എന്നിവര്‍ ചേര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ മായക്ക് ആദ്യകിറ്റ് കൈമാറി. കൗണ്‍സിലര്‍ ഷാജുട്ടന്‍, ഇരിങ്ങാലക്കുട നഗരസഭ കുടുംബശ്രീ ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ കമ്യൂണിറ്റി കൗണ്‍സിലര്‍ ഭാഗ്യലക്ഷ്മി, ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, തവനിഷ് സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍ പ്രഫ. മുവിഷ് മുരളി, തവനിഷ് സ്റ്റുഡന്റ് സെക്രട്ടറി ശ്യാം കൃഷ്ണ, കരിഷ്മ പയസ് എന്നിവര്‍ സന്നിഹിതരായി.