ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ചാമ്പ്യന്മാരായി

ഇരിങ്ങാലക്കുട: കാലിക്കട്ട് യൂണിവേഴ്സിറ്റി വനിത ഇന്റര്‍സോണ്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ചാമ്പ്യന്മാരായി. ഫൈനലില്‍ കാര്‍മല്‍ കോളജ് മാളയെ ഒരു ഗോളിനു തോല്പിച്ചാണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് തുടര്‍ച്ചയായി രണ്ടാം തവണ ചാമ്പ്യന്മാരായത്. രണ്ടാം സ്ഥാനം കര്‍മല്‍ കോളജ് മാളയും മൂന്നാം സ്ഥാനം ഡോണ്‍ബോസ്കോ കോളജ് മണ്ണുത്തിയും കരസ്ഥമാക്കി.