അപേക്ഷ നല്കിയ അന്നുതന്നെ വിവാഹ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്
കാട്ടൂര്‍: പഞ്ചായത്തുകളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പലപ്പോഴും നേരിടുന്ന പ്രശ്നമായിരുന്നു നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള കാലതാമസം. വിവാഹം കഴിഞ്ഞ് അടുത്ത ദിവസങ്ങളില്‍ തന്നെ മറുനാടുകളില്‍ പോകേണ്ടവര്‍ക്ക് പ്രത്യേകിച്ചും ഫാമിലി വിസ ലഭിക്കേണ്ടി വരുന്ന സാഹചര്യങ്ങളിലും വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടാറുണ്ട്. ഇതിനൊരു ശാശ്വത പരിഹാരം കണ്ടെത്തിയിരിക്കുകയാണ് കാട്ടൂര്‍ ഗ്രാമപഞ്ചായത്ത്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പ്രിന്റും അനുബന്ധ രേഖകളും ചേര്‍ത്ത് പഞ്ചായത്തില്‍ സമര്‍പ്പിക്കണം. ഈ രേഖകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി അസല്‍ രേഖകള്‍ കയ്യില്‍ കരുതേണ്ടതുണ്ട്. അപേക്ഷ സ്വീകരിച്ചു ആവശ്യമായ അന്വേഷണം നടത്തി അന്നു തന്നെ സെക്രട്ടറി സര്‍ട്ടിഫിക്കറ്റ് നല്കുന്ന രീതിയാണ് ആവിഷ്കരിച്ചിട്ടുള്ളത്. രജിസ്ട്രേഷന് നടപടി പൂര്‍ത്തീകരിച്ചാല്‍ ഓണ്‍ലൈനിലും സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നതാണ്. സേവനങ്ങള്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് ആവിഷ്കരിച്ച പുതിയ ഉദ്യമത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന് അപേക്ഷ നല്കിയ ഹരിലാല്ആതിര ദമ്പതികള്‍ക്കു സര്‍ട്ടിഫിക്കറ്റ് നല്കി നിര്‍വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എം.എച്ച്. ഷാജിക്ക് ആദ്യ സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്തു. സെക്ഷന്‍ കൈകാര്യം ചെയ്യുന്ന സീനിയര്‍ ക്ലാര്‍ക്ക് ഉമദേവി സന്നിഹിതയായി. ഇതോടെ ഇത്തരത്തില്‍ സേവനം നല്കുന്ന ചുരുക്കം ചില പഞ്ചായത്തുകളില്‍ ഒന്നായി കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് മാറി.