ഇരിങ്ങാലക്കുടയിൽ ജില്ലാ മാപ്പിള കലാ അക്കാദമി സമിതി കണ്വെന്ഷന് നടത്തി

ഇരിങ്ങാലക്കുട: കലാകാരന്മാര്ക്കു പലിശരഹിത വായ്പ അനുവദിക്കണമെന്നു ജില്ലാ മാപ്പിള കലാ അക്കാദമി സമിതി കണ്വെന്ഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് ബുദ്ധിമുട്ട് അനുഭവിച്ച ഒരു വിഭാഗമാണു കലാകാരന്മാര്. ഇവര്‍ക്കു സാമ്പത്തിക സഹായം അനുവദിക്കണമെന്നും കണ്വെന്ഷന് ആവശ്യപ്പെട്ടു. നസീര്‍ ചാലക്കുടി ഉദ്ഘാടനം ചെയ്തു. ഉമ്മര്‍ പഴുവില്‍ അധ്യക്ഷത വഹിച്ചു. സുധീര്‍ ഇരിങ്ങാലക്കുട, ഫഹദ് ചേര്‍പ്പ്, അന്‍സാര്‍ കൊടുങ്ങല്ലൂര്‍, അഹമ്മദ് മാപ്രാണം, അഷ്റഫ് തൃശൂര്‍, നാസര്‍ ഒരുമനയൂര്‍, സുബൈര്‍ മണ്ണുത്തി എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ഉമ്മര്‍ പഴുവില്‍ (പ്രസിഡന്റ്), നാസര്‍ ഒരുമനയൂര്‍ (സെക്രട്ടറി), സുബൈര്‍ മണ്ണുത്തി (ട്രഷറര്‍), നസീര്‍ ചാലക്കുടി (പ്രസിഡന്റ്) താഹിര്‍ വാടാനപ്പള്ളി (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.