പുരസ്കാര ജേതാവ് രാഘവനാശാനെ ആദരിക്കാന്‍ കഥകളി ക്ലബ് ഭാരവാഹികളെത്തി

ഇരിങ്ങാലക്കുട: ഗാന്ധിസേവാസദനം കഥകളി അക്കാദമിയും പട്ടിക്കാംതൊടി രാമുണ്ണി മേനോന് സ്മാരക ട്രസ്റ്റും സംയുക്തമായി ഏര്‍പ്പെടുത്തിയ പട്ടിക്കാംതൊടി രാമുണ്ണി മേനോന് സ്മാരക പുരസ്ക്കാരത്തിന് അര്‍ഹനായ ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തിലെ മുന്‍ പ്രിന്‍സിപ്പല്‍ രാഘവനാശാനെ ഇരിങ്ങാലക്കുട ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ആദരിച്ചു. ക്ലബ് വൈസ് പ്രസിഡന്റ് ഇ. ബാലഗംഗാധരന്‍ പൊന്നാടയണിയിച്ചു. ഭരണസമിതി അംഗങ്ങളായ എ.എസ്. സതീശന്, പി. വേണുഗോപാല്‍, അഡ്വ. രാജേഷ് തമ്പാന് എന്നിവര്‍ പ്രസംഗിച്ചു. ആദരവിനു നന്ദി പ്രകാശിപ്പിച്ച് സംസാരിച്ച രാഘവനാശാന് ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തിലെ വിദ്യാര്‍ഥി ജീവിതം, അധ്യാപക ജീവിതകാലം, അക്കാലത്തെ ഭരണസമിതി അംഗങ്ങളുമായി വിദ്യാര്‍ഥികള്‍ക്കുണ്ടായിരുന്ന ഹൃദയബന്ധം, കലാനിലയം നേരിടുന്ന ഗുരുതരപ്രതിസന്ധി എന്നിവയെക്കുറിച്ചെല്ലാം ഓര്‍മകള്‍ പങ്കുവച്ചു. കഥകളി ക്ലബ് ആജീവനാംഗം അനിയന് മംഗലശേരി, ആശാന്റെ കുടുംബാംഗങ്ങളായ സരസ്വതി, കലാനിലയം ഗോപി എന്നിവര്‍ സന്നിഹിതരായി.