കര്‍ഷകസംഘം വേളൂക്കര മേഖലാ കണ്വെന്ഷന് വി.വി. തിലകന് നഗറില്‍ നടത്തി

വേളൂക്കര: കേരള കര്‍ഷകസംഘം വേളൂക്കര വെസ്റ്റ് മേഖലാ കണ്വെന്ഷന് വി.വി. തിലകന് നഗറില്‍ നടത്തി. കര്‍ഷകസംഘം ജില്ലാ എക്സിക്യുട്ടീവ് അംഗം ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്തു. എം.എ. അനിലന്‍ അധ്യക്ഷത വഹിച്ചു. പുഷ്പന് മാടത്തിങ്കല്‍, സി.കെ. ശിവജി, ഡി. ലിയോണ്‍, സെക്രട്ടറി പി.ജെ. സതീഷ്, കെ.കെ. ലക്ഷ്മണന് എന്നിവര്‍ പ്രസംഗിച്ചു. ക്ഷീരസംഘങ്ങളില്‍ നിന്ന് ആദായനികുതി ഈടാക്കുന്ന കേന്ദ്രഗവണ്മെന്റ് നിയമം പിന്‍വലിക്കണമെന്നു കണ്വെന്ഷന് പ്രമേത്തിലൂടെ ആവശ്യപ്പെട്ടു. കണ്വെന്ഷന് ഭാരവാഹികളായി പി.ജെ. സതീഷ് (സെക്രട്ടറി), എം.എ. അനിലന്‍ (പ്രസിഡന്റ്), പുഷ്പ്പന് മാടത്തിങ്കല്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.