പുത്തന്‍തോട് പാലത്തിന്റെ സ്ലാബുകള്‍ മാറ്റുന്നതിന്റെ ശുചീകരണ പണികള്‍ ആരംഭിച്ചു
ഗതാഗത നിയന്ത്രണം ബുധനാഴ്ച മുതല്‍. നിയന്ത്രണങ്ങളില്‍ അതൃപ്തി അറിയിട്ട് ബസുടമകള്‍. ബദല്‍ സംവിധാനങ്ങള്‍ പരിഗണനയില്‍.
കരുവന്നൂര്‍: പ്രളയത്തില്‍ മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് തകരാറിലായ പുത്തന്‍തോട് പാലത്തിന്റെ സ്ലാബുകള്‍ മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇന്നു മുതല്‍ ശുചീകരണ പണികള്‍ നടക്കും. ബുധനാഴ്ച മുതല്‍ ഈ റൂട്ടില്‍ ഗതാഗത നിയന്ത്രണം വരുമെന്ന് പൊതുമരാമത്ത് വിഭാഗം വ്യക്തമാക്കി. എന്നാല്‍ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായുള്ള സംവിധാനം ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണെന്ന് ബസുടമകള്‍ അറിയിച്ചു. പുത്തന്‍തോട് പാലത്തിനു മുമ്പ് മാപ്രാണം-തൊട്ടിപ്പാള്‍-മുളങ്ങ്-ആറാട്ടുപുഴ വഴി തൃശൂര്‍ ഭാഗത്തേക്കും തിരിച്ചും ഇതോ റൂട്ടില്‍ തന്നെയാണ് വാഹന ഗതാഗതം പുനക്രമീകരിച്ചത്. എന്നാല്‍ ഈ റൂട്ടില്‍ പോകുബോള്‍ 20 കിലോമീറ്റര്‍ അധികം യാത്രചെയ്യേണ്ടിവരും. മാത്രമല്ല. സമയനഷ്ടം വേറെയും. ഡീസല്വിലവര്ധവുമൂലം ഏറെ ദുരിതത്തിലായ ബസുടമകള്‍ക്ക് ഈ നിയന്ത്രണം ഏറെ ബുദ്ധിമുട്ടാണ്. സമയക്രമം പാലിക്കുവാന്‍ സാധിക്കാത്തതിനാല്‍ പല ട്രിപ്പുകള്‍ക്കും മുടക്കം വരുത്തേണ്ടായും വരും. മാപ്രാണം മുതല്‍ രാജ കമ്പനി വരെയുള്ളവര്‍ക്ക് ബസ് യാത്ര എളുപ്പമാവില്ല. ഇക്കാര്യങ്ങളും ബദല്‍ മാര്‍ഗങ്ങളും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ ബസുടമകള്‍ ധരിപ്പിച്ചു. പാലത്തിനു ഇരുവശത്തും യാത്രക്കാരെ ഇറക്കിയ ശേഷം ബസുകള്‍ കടത്തിവിടുകയും പാലം കടന്നു കഴിയുമ്പോള്‍ യാത്രക്കാരെ തിരികെ ബസില്‍ കയറ്റുക, ബാരിക്കേഡ് വച്ച് നിയന്ത്രിച്ച് ഒരുവശത്തുകൂടി മാത്രം ബസുകള്‍ക്കും ആംബുലന്സികള്ക്കും പോകുവാന്‍ അവസരം നല്‍കുക, ബസുകളുടെ യാത്ര പരിമിതപ്പെടുത്തി പാലത്തിനു സമീപം യാത്ര അവസാനിപ്പിക്കുകയും യാത്രക്കാര്‍ കാല്‍നട വഴി പാലത്തിലൂടെ കടന്ന് മറ്റൊരു ബസില്‍ യാത്ര തുടരുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ഇന്നലെ പൊതുമരാമത്ത് ഉദ്യോഗസ്ഥരും ബസുടമകളുമായി നടത്തിയത്. ബസ് ഓപ്പ്റേറ്റേഴ്സ് അസേസിയഷന് ജില്ലാ പ്രസിഡന്റ് എംഎസ് പ്രേംകുമാര്‍, ബസുടമകളായ അനില്‍കുമാര്‍, സുഗതന് കല്ലിങ്ങപ്പുറം, കൗണ്‍സിലര്‍മാരായ അല്‍ഫോണ്‍സ തോമസ്, ടി.കെ ജയാനന്ദന്, കെ. പ്രവീണ്‍, പൊതുമരാമത്ത് വകുപ്പ് ചാലക്കുടി ഡിവിഷന് ബ്രിഡ്ജസ് വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ കെ.എസ് സ്മിത, ഓവര്സിയല് എ.ജി അജിത്ത് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. പാലത്തിനു വീതി കുറവായതിനാല്‍ ഒരുവശത്തുകൂടിയുള്ള യാത്ര സാധ്യമല്ലെന്നും ശുചീകരണം കഴിഞ്ഞാല്‍ പാലത്തിനോട് ചേര്‍ന്നുള്ള സ്ലാബിന്റെ അടിഭാഗത്തെ മണ്ണ് എത്രത്തോളം ഒലിച്ചു പോയിട്ടുണ്ടെന്നു വ്യക്തമാകുമെന്നും അതിനു ശേഷം പ്രായോഗിക നടപടികളിലേക്ക് കടക്കാമെന്നും പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ്് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു.