ഭാരതീയ ജന്‍ ഔഷധി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കിറ്റുകള്‍ നല്കി

പടിയൂര്‍: പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് മെഡിക്കല്‍ കിറ്റുകള്‍ നല്കി. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് എടതിരിഞ്ഞിയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രത്തില്‍ സൗജന്യമായി മെഡിക്കല്‍ കിറ്റുകളുടെ വിതരണവും ആരോഗ്യ പരിശോധനയും നടത്തിയത്. പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന് ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഷാലി ദിലീപ്, കെ.എച്ച്. ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.