ഒന്നരവർഷത്തിന്റെ ഇടവേളയ്ക്കു ശേഷം വിദ്യാർത്ഥികൾ തിരികേ സ്കൂളിലേക്ക്

നഗരസഭാ തല പ്രവേശനോല്‍സവം ഇരിങ്ങാലക്കുട ഗേള്‍സ് സ്കൂളില്‍ നടന്നു
ഇരിങ്ങാലക്കുട: നഗരസഭാ തല പ്രവേശനോല്‍സവം ഇരിങ്ങാലക്കുട ഗേള്‍സ് സ്കൂളില്‍ നടന്നു. നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് വി.എ മനോജ് കുമാര്‍, ഹൈസ്കൂള്‍ പ്രധാനാധ്യാപിക ടിഎ സീനത്ത്, ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍ ബിന്ദു.പി ജോണ്‍, എല്‍പി പ്രധാനാധ്യാപിക മിനി വേലായുധന്, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ ഹേന, സ്റ്റാഫ് സെക്രട്ടറി അബ്ദുള്‍ ഹക്ക് എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട: ലിറ്റില്‍ ഫഌവര്‍ ഹൈസ്ക്കൂളിലെ പ്രവേശനോത്സവം മുന്‍സിപ്പല്‍ വൈസ് ചെയര്മാന് പി ടി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ജെയ്സണ്‍ കരപറമ്പില്‍ അധ്യക്ഷത വഹിച്ചു. ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ ലൈസ സിഎംസി, പ്രധാന അധ്യാപിക സിസ്റ്റര്‍ മേബിള്‍ സിഎംസി, സിസ്റ്റര്‍. മെറീന സിഎംസി, ധന്യ ജോസഫ്, റോസ് മോള് സ്റ്റാന്‍ലി എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട:ലിസ്യു കോണ്‍വെന്റ് യു പി സ്കൂളിലെ പ്രവേശനോല്‍സവം പ്രധാന അധ്യാപിക സിസ്റ്റര്‍ മെറിന് സിഎംസി ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് വി.വി. ജെയ്സണ്‍, അധ്യാപിക പ്രതിനിധി റീമ ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.

അവിട്ടത്തൂര്‍: ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്ക്കൂളിലെ പ്രവേശനോത്സവം വാര്‍ഡ് മെമ്പര്‍ ലീന ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. എ.വി. രാജേഷ്, ഹെഡ് മാസ്റ്റര്‍ മെജോ പോള്‍, പിടിഎ പ്രസിഡന്റ് ടി.കെ. ശശി, കെ.കെ. കൃഷ്ണന് നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികള്‍ കലാപരിപാടികളും അവതരിപ്പിച്ചു.

താഴേക്കാട്: കണ്ണിക്കര സെന്റ് പോള്‍സ് സിഎല്‍പി സ്കൂളിലെ പ്രവേശനോത്സവം വാര്‍ഡ് മെമ്പര്‍ ഷൈനി വര്‍ഗീസ് ഉദ്ഘാടനം ചെയതു. പിടിഎ പ്രസിഡന്റ് ഷിജു കരേടന് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സിസ്റ്റര്‍ ആന്‍സലറ്റ്, എംപിടിഎ പ്രസിഡന്റ് അനു ചന്ദ്രന്, വാര്‍ഡ് തല ആശാവര്‍ക്കര്‍ റോസിലി സ്റ്റീഫന്‍, മുന്‍ വാര്‍ഡ് മെമ്പര്‍ റോസിലി ഫ്രാന്‍സിസ്, അധ്യാപക പ്രതിനിധി കുക്കു ജോയ് എന്നിവര്‍ പ്രസംഗിച്ചു.