ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് എബിവിപി

ഇരിങ്ങാലക്കുട: പടിയൂര്‍ പഞ്ചായത്തിലെ കാക്കാത്തുരുത്തിയില്‍ താമസിക്കുന്ന കുറുവ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കു ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് എബിവിപി നഗര്‍ സമിതി നടത്തിയ ധര്‍ണ സംസ്ഥാന സെക്രട്ടറി എം.എം. ഷാജി ഉദ്ഘാടനം ചെയ്തു. പരാതിക്കാരായ കെ.എസ്. സുധി, എം. അനു, അരുണ്‍ മുരുകന്, എബിവിപി സംസ്ഥാന സമിതി അംഗം എസ്. അക്ഷയ്, നഗര്‍ സെക്രട്ടറി യദുകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി