കോണ്‍ഗ്രസ് 17-ാം വാര്‍ഡ് കമ്മിറ്റി വന്ദന ഗോപിയെ ആദരിച്ചു

ആനന്ദപുരം: കോണ്‍ഗ്രസ് 17-ാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാലിക്കട്ട് യൂണിവേഴ്സിറ്റിയില്‍ നിന്നും എംഎ പൊളിറ്റിക്കല്‍ സയന്‍സില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ വന്ദന ഗോപിയെ ആദരിച്ചു. 17-ാം വാര്‍ഡ് മെമ്പര്‍ നിത അര്ജുനന് വന്ദന ഗോപിയെ ഉപഹാരം നല്കി ആദരിച്ചു. വാര്‍ഡ് പ്രസിഡന്റ് എന്‍.ആര്. സുരേഷ്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി എബിന് ജോണ്‍, ഐവൈസി മണ്ഡലം ജനറല്‍ സെക്രട്ടറിമരായ ജിതിന്, റിജോണ്‍, പ്രവര്‍ത്തകരായ ഗോഡ്വിന്, സുധീര്‍ എന്നിവര്‍ പങ്കെടുത്തു