ഹോമിയോ ഡിസ്പെന്സറിക്കു സൗജന്യമായി സ്ഥലം നല്കി
കാറളം: പഞ്ചായത്തിനു ഹോമിയോ ഡിസ്പെന്‍സറി നിര്‍മിക്കുന്നതിനു വെള്ളാനി 13-ാം വാര്‍ഡില്‍ തന്റെ ഉടമസ്ഥതയിലുള്ള മൂന്നു സെന്റ് സ്ഥലം കുറ്റിക്കാടന്‍ നെയ്യന് ജോസ് സൗജന്യമായി നല്കി. രേഖകള്‍ പഞ്ചായത്ത് സെക്രറട്ടി എം.ബി. ഷീല ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേമരാജ്, ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനിത മനോജ്, വാര്‍ഡ് മെമ്പര്‍ പി.ആര്. ജ്യോതി പ്രകാശ് എന്നിവര്‍ പങ്കെടുത്തു. നിലവില്‍ വെള്ളാനിയില്‍ തന്നെ പള്ളിക്കു സമീപം വാടക കെട്ടിടത്തിലാണു ഡിസ്പെന്‍സറി. ഡിസ്പെന്‍സറി നിര്‍മിക്കുന്നതിനു മുന്‍ എംഎല്‍എ കെ.യു. അരുണന് മാസ്റ്റര്‍ 50 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും സ്വന്തം സ്ഥലമില്ലാത്തതിനാല്‍ നിര്‍മാണം നീണ്ടുപോയി.