സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ റിസര്‍വ് ബാങ്കിനെ ആയുധമാക്കുന്നു
ഇരിങ്ങാലക്കുട: സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ റിസര്‍വ് ബാങ്കിനെ കരുവാക്കി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നീക്കത്തിന്റെ ഭാഗമാണു സഹകരണ വിരുദ്ധ സര്ക്കുലറുകളെന്നു കേരള കോ-ഓര്‍പ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ (എഐടിയുസി). ജില്ലാ കമ്മിറ്റി ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിലേക്കു നടത്തിയ മാര്‍ച്ചും തുടര്‍ന്നു നടന്ന ധര്‍ണയും എഐടിയുസി ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വി. മണിലാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.എസ്. സുരേഷ് ബാബു, ജില്ലാ കമ്മിറ്റിയംഗം വിനയ സന്തോഷ്, എഐടിയുസി മണ്ഡലം സെക്രട്ടറി കെ.കെ. ശിവന്, കെ.സി. ബിന്ദു, പി.എസ്. കൃഷ്ണകുമാര്‍, കാറളം റഷീദ്, എന്‍.കെ. ഉദയപ്രകാശ്, എന്‍.കെ. അനില്‍കുമാര്‍, രേഖ രിതേഷ് എന്നിവര്‍ പ്രസംഗിച്ചു. കെ.ആര്. സുധീഷ്, എന്‍.കെ. രാജന്, കെ.എന്‍. രഘു, എം.വി. രേഖ, കെ.കെ. അശോകന് എന്നിവര്‍ നേതൃത്വം നല്കി.