ധിക്കാരത്തിനേറ്റ തിരിച്ചടിയാണ് ഇന്ത്യന്‍ കര്‍ഷക പ്രക്ഷോഭത്തിന്റെ വിജയം
ഇരിങ്ങാലക്കുട: പാര്‍ലമെന്റിനെ പോലും അവഗണിച്ചുകൊണ്ടു കരിനിയമങ്ങള്‍ നടപ്പാക്കാനുള്ള മോദി സര്‍ക്കാരിന്റെ ധിക്കാരത്തിനേറ്റ തിരിച്ചടിയാണ് ഇന്ത്യന്‍ കര്‍ഷക പ്രക്ഷോഭത്തിന്റെ വിജയമെന്നു റവന്യൂ വകുപ്പ് മന്ത്രി കെ. രാജന് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട എസ് ആന്‍ഡ് എസ് ഹാളില്‍ നടന്ന സിപിഐ ഇരിങ്ങാലക്കുട മണ്ഡലം ലീഡേഴ്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം. ദുരിതവും ദു:ഖവും അനുഭവിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങളുടെയും കണ്ണീരൊപ്പുന്നതിനും കൈപിടിച്ചുയര്‍ത്തുന്നതിനും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ എന്നും പരിശ്രമിച്ചിട്ടുള്ളതുകൊണ്ടു തന്നെയാണു കേരളത്തിന്റെ ചരിത്രത്തില്‍ അത്യപൂര്‍വമായ തുടര്‍ഭരണം ജനങ്ങള്‍ എല്‍ഡിഎഫിനു സമ്മാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം എം.ബി. ലത്തീഫ് അധ്യക്ഷത വഹിച്ചു. ക്യാമ്പില്‍ ‘കമ്യൂണിസ്റ്റ് പാര്‍ട്ടിയും ബഹുജന സംഘനകളും’ എന്ന വിഷയത്തില്‍ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് ക്ലാസ് നയിച്ചു. ജില്ലാ ട്രഷറര്‍ കെ. ശ്രീകുമാര്‍, മണ്ഡലം സെക്രട്ടറി പി. മണി, നേതാക്കളായ വി.എസ്. സുനില്‍കുമാര്‍, കെ.ജി. ശിവനന്ദന്, ടി.കെ. സുധീഷ്, എന്‍.കെ. ഉദയപ്രകാശ്, മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍, ബഹുജന സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രസംഗിച്ചു.