സിഎസ്എയുടെ ആഭിമുഖ്യത്തില്‍ കിറ്റ് വിതരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ പഠിച്ചിരുന്ന മതബോധന വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ സിഎസ്എയുടെ ആഭിമുഖ്യത്തില്‍ കിറ്റ് വിതരണം നടത്തി. സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ആശ തെരേസ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. സിസ്റ്റര്‍ ട്രീസ പോള്‍ അധ്യക്ഷത വഹിച്ചു. ടെല്‍സണ്‍ കോട്ടോളി, രഞ്ജി അക്കരക്കാരന്‍, ഷാജു പാറേക്കാടന്‍, ബോണി വര്‍ഗീസ്, വില്യം ഡൊണാള്‍ഡ്, ജോഷി പുളിക്കല്‍, ലിന്‍സ ജോര്‍ജ്, സ്റ്റെല്ല ജോസ്, ബിന്ദു ജോസ്, റോസ് മേരി, ജോണ്സന് എന്നിവര്‍ പ്രസംഗിച്ചു.