നാഷണല്‍ സര്‍വീസ് സ്കീം ഐഎച്ച്ആര്‍ഡി അവാര്‍ഡുകള്‍ വിതരണം ചെയ്തു
കല്ലേറ്റുംകര: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സ് ഡവലപ്പ്മെന്റിലെ നാഷണല്‍ സര്‍വീസ് സ്കീമിന്റെ അവാര്‍ഡുകള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു വിതരണം ചെയ്തു. തൃശൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. നാഷണല്‍ സര്‍വീസ് സ്കീമിന്റെ 2019-20, 2020-21 അധ്യയന വര്‍ഷങ്ങളിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള സംസ്ഥാനതല അവാര്‍ഡുകളാണു വിതരണം ചെയ്തത്. 2019-20 അധ്യയന വര്‍ഷത്തിലെ മികച്ച പ്രോഗ്രാം ഓഫീസര്‍മാരായി പി.കെ. രമ്യ, വി. വീണ, ഗിരിജ കുമാരി, സുധ മരിയ ജോര്‍ജ് എന്നിവരെയും 2020-21 വര്‍ഷങ്ങളിലെ മികച്ച പ്രോഗ്രാം ഓഫീസര്‍മാരായി പി.കെ. രമ്യ, വി. വീണ, പി.ആര്. അനില്‍കുമാര്‍, ഗിരിജ കുമാരി, സുധ മരിയ ജോര്‍ജ്, പി. മണിയന് എന്നിവരെയും പ്രത്യേകം ആദരിച്ചു. 2019-20 അധ്യയന വര്‍ഷത്തെ ബെസ്റ്റ് വളണ്ടിയേഴ്സ് ആയ എം.എം. വിപഞ്ചിക, വി.ജി. സുദേവ്, വി.പി. കാശ്മീ കൃഷ്ണകുമാര്‍, ക്രിസ്പസ് ടി. ബാബു, പി. ജയപ്രകാശ്, കെ.ആര്. അഭിരാജ്, അമല്‍ സുരേഷ്, കെ.എസ്. ശ്രീലക്ഷ്മി, വിശാല്‍ സുരേഷ് എം. എന്നിവരെ ആദരിക്കുകയും 2020-21 അധ്യയന വര്‍ഷത്തെ ബെസ്റ്റ് വളണ്ടിയര്‍മാരായ എ.എസ്. സാമ്രാജ്, പി.ആര്. കൃഷ്ണേന്ദു, രമേശ് പിള്ള, ബി. റോബ്സണ്, ഹരിത രാധാകൃഷ്ണന്, ടി.പി. കീര്‍ത്തന, എ. ലയന, അമിത് ഗിരീഷ് സി, ഗൗരി സുരേഷ് എന്നിവരെ ആദരിക്കുകയും ചെയ്തു. പദ്ധതിയുമായ് ബന്ധപ്പെട്ട് അപ്പറേസിയേഷന്‍ അവാര്‍ഡ് സിഎസ് തൊടുപുഴ, സിഎഎസ് പെരിശേരി, സിഎഎസ് കോന്നി എന്നീ കോളജുകള്‍ക്ക് അവാര്‍ഡ് നല്കി.