ജോയിന്റ് കൗണ്‍സില്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിനു തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട: ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ആരംഭിക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട മേഖലയിലും ക്യാമ്പയിനു തുടക്കം കുറിച്ചു. തൃശൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എം.കെ. ഉണ്ണി ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ ഇരിങ്ങാലക്കുട മേഖല ജോയിന്റ് സെക്രട്ടറി ടി.ജി. റാണി അധ്യക്ഷത വഹിച്ചു. ടി.ജി. ശശീധരന്, അശ്വതി രാമകൃഷ്ണന്, പി.എന്‍. പ്രേമന് എന്നിവര്‍ പ്രസംഗിച്ചു.
