നിര്മാണം കഴിഞ്ഞ് രണ്ടുവര്ഷം, അങ്കണവാടി തുറന്നില്ല; സമരവുമായി ബിജെപി
കോവിഡ് പ്രതിസന്ധി തീര്ന്നാല് തുറക്കുമെന്നു നഗരസഭ
ഇരിങ്ങാലക്കുട: രണ്ടു വര്ഷം മുമ്പ് നിര്മിച്ച അങ്കണവാടി കെട്ടിടം ഇതുവരെയും നഗരസഭ തുറന്നുകൊടുക്കാത്തതില് പ്രതിഷേധിച്ചു ബിജെപി സമരം നടത്തി. സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണ് അങ്കണവാടി അടച്ചിട്ടിരിക്കുന്നതെന്നു ബിജെപി ആരോപിച്ചു. ഇരിങ്ങാലക്കുട ഗവ. ഗേള്സ് എല്പി സ്കൂളില് 12 ലക്ഷം മുടക്കി 500 ചതുരശ്രയടി വിസ്തീര്ണത്തിലാണു രണ്ടു വര്ഷം മുമ്പ് അങ്കണവാടിക്കായി കെട്ടിടം നിര്മിച്ചത്. കാടും തുരുമ്പും കയറി അങ്കണവാടി നശിക്കുകയാണെന്നു ബിജെപി കുറ്റപ്പെടുത്തി. ധര്ണ നഗരസഭാ പാര്ലമെന്ററി പാര്ട്ടി ലീഡര് സന്തോഷ് ബോബന് ഉദ്ഘാടനം ചെയ്തു. നേതാക്കളായ ബൈജു കൃഷ്ണദാസ്, വിന്സെന്റ് കണ്ടംകുളത്തി, ജോസഫ് ചാലാംപാടം, സിന്ധു സോമന്, എല്. രമേഷ്, രാധേഷ് പാഴാട്ട്, മോഹനന് എന്നിവര് പ്രസംഗിച്ചു. അതേസമയം കഴിഞ്ഞ രണ്ടു വര്ഷമായി കോവിഡ് പ്രതിസന്ധിമൂലം അങ്കണവാടികള് പ്രവര്ത്തിക്കുന്നില്ലെന്നു നഗരസഭാ ചെയര്പേഴ്സണ് സോണിയഗിരി പറഞ്ഞു. ഗേള്സ് സ്കൂളിലെ ഒരു മുറിയില് തന്നെയാണ് അങ്കണവാടി ഇപ്പോള് പ്രവര്ത്തിക്കുന്നത്. കോവിഡ് പ്രതിസന്ധി മാറുന്നതോടെ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി പ്രവര്ത്തനം ആരംഭിക്കുമെന്നും ചെയര്പേഴ്സണ് കൂട്ടിച്ചേര്ത്തു.