കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലത്തിലെ സ്ഥാപകനേതാവ് എം.സി. താമിയുടെ ചരമവാര്‍ഷികം ആചരിച്ചു

കാട്ടൂര്‍: കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലത്തിലെ സ്ഥാപകനേതാവ് എം.സി. താമിയുടെ ചരമവാര്‍ഷികം ആചരിച്ചു. കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം ഏഴാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ദിനാചരണം ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിന്റെ പേരിലുള്ള ഫലകം സ്ഥാപിച്ചു. മണ്ഡലം പ്രസിഡന്റ് എ.എസ്. ഹൈദ്രോസ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി കെ.കെ. ശോഭനന്, ഷെറിന് തെര്മഠം, സുഷില്‍ ലാലു രാമന്‍കുളത്ത്, രാജലക്ഷ്മി കുറുമാത്ത്, താമിയുടെ മകള്‍ എം.ടി. സുമ എന്നിവര്‍ പ്രസംഗിച്ചു.