പരിരക്ഷകള്‍ ഇല്ലാത്ത കാലത്തും ജീവിക്കാന്‍ പ്രാപ്തമാകണം: പുന്നല ശ്രീകുമാര്‍
ഇരിങ്ങാലക്കുട: പരിരക്ഷകളില്ലാത്ത കാലത്തും ജീവിക്കാന്‍ പ്രാപ്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണു കെപിഎംഎസ് നേതൃത്വം നല്കുന്നതെന്നു ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പറഞ്ഞു. ഇരിങ്ങാലക്കുട യൂണിയന് സമ്മേളനം ലയണ്‍സ് ക്ലബ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര പരിഷ്ക്കരണത്തിലൂടെയും സാമൂഹിക സുരക്ഷ ഉറപ്പാക്കിയും സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തും പുതിയ കാലത്തെ വെല്ലുവിളികളെ അതിജീവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂണിയന് പ്രസിഡന്റ് പി.കെ. കുട്ടന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയേറ്റംഗം സി.കെ. ഉത്തമന്, പി.എന്‍. സുരന്, പി.സി. രഘു, ലീലാവതി കുട്ടപ്പന്, പി.സി. രാജേഷ്, ഷാജു ഏത്താപ്പിള്ളി, കെ.സി. സുധീര്‍, പി.വി. പ്രതീഷ്, പി.സി. രാജീവ് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ശോഭന ഭരണാധികാരിയായി. ഭാരവാഹികളായി പി.വി. പ്രതീഷ് (പ്രസിഡന്റ്), സി.എ. വേലായുധന്, ശശി ആറ്റപറമ്പില്‍ (വൈസ് പ്രസിഡന്റ്), പി.സി. രാജീവ് (സെക്രട്ടറി), ഷാജു ഏത്താപ്പിള്ളി, ബിജു താണിശേരി (അസിസ്റ്റന്റ് സെക്രട്ടറി), പി.കെ. കുട്ടന് (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു. സമ്മേളനത്തില്‍ എല്‍എല്‍ബി ബിരുദമെടുത്ത കുമാരി ഇന്ദു മുരളിയെ അനുമോദിച്ചു.