ഇരിങ്ങാലക്കുട രൂപത സിഎല്‍സി കനകമല തീര്‍ഥാടനം നടത്തി

കനകമല: ഇരിങ്ങാലക്കുട രൂപത സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ കനകമല കുരിശുമുടി തീര്‍ഥാടനം നടത്തി. രൂപതാ സിഎല്‍സി ഡയറക്ടര്‍ ഫാ. സിബു കള്ളാപറമ്പില്‍ കുരിശുമുടി തീര്‍ഥാടനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആനിമേറ്റര്‍ സിസ്റ്റര്‍ സായൂജ്യ എഫ്സിസി, രൂപത പ്രസിഡന്റ് ഗ്ലൈജോ ജോസ് തെക്കൂടന്‍, സെക്രട്ടറി അലക്സ് ഫാന്‍സിസ്, ട്രഷറര്‍ അല്‍ജോ ജോര്‍ജ്, സിഎല്‍സി സംസ്ഥാന പ്രസിഡന്റ് ഷോബി കെ. പോള്‍, കണ്‍വീനര്‍ ജോയല്‍, വൈസ് പ്രസിഡന്റുമാരായ അമല്‍, ലിന്സണ് തുടങ്ങിയവര്‍ നേതൃത്വം നല്കി.