പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയ കേസില്‍ ഗുണ്ടാനേതാവ് അറസ്റ്റില്‍

കാട്ടൂര്‍: പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത ഗുണ്ടാനേതാവിനെ കാട്ടൂര്‍ പോലീസ് അറസ്റ്റു ചെയ്തു. കൊലപാതകമടക്കം നിരവധി കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവ് കാറളം കല്ലന്തറ സ്വദേശി കണ്ണമ്പുഴ വീട്ടില്‍ സജീവനെ (45) യാണു കാട്ടൂര്‍ എസ്ഐ അരിസ്റ്റോട്ടിലും സംഘവും അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം വാഹനപരിശോധന നടത്തുന്നതിനിടയില്‍ മദ്യപിച്ചെത്തിയ സജീവന് പോലീസുമായി വാക്കേറ്റം നടത്തുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ആക്രമിക്കുകയുമായിരുന്നു. എഎസ്ഐ അജയ് കെ. ഹരിഹരന്, സീനിയര്‍ സിപിഒമാരായ വിജയന്, അജിത്ത്കുമാര്‍, സുരേഷ്, സിപിഒമാരായ മണി, കിരണ്‍, ഫെബിന് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.