എന്‍എസ്എസ് വേളൂക്കര കരയോഗം വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടന്നു

നടവരമ്പ്: എന്‍എസ്എസ് വേളൂക്കര കരയോഗം വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടന്നു. മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് യൂണിയന് പ്രസിഡന്റ് അഡ്വ. ഡി. ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കരയോഗം ശോഭ പി. മേനോന് അധ്യക്ഷത വഹിച്ചു. യൂണിയന് സെക്രട്ടറി രവീന്ദ്രന്, വെള്ളാങ്കല്ലൂര്‍ മേഖലാ കണ്‍വീനര്‍ വിജയന്, യൂണിയന് പഞ്ചായത്തംഗം അനില്‍ മുല്ലശേരി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ശോഭ പി. മേനോന് (പ്രസിഡന്റ്), ശിവശങ്കരന് (സെക്രട്ടറി), നന്ദകുമാരന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.