വിഎച്ച്എസ്ഇ പ്രിന്‍സിപ്പള്‍ സംഗമവും യാത്രയയപ്പും
ഇരിങ്ങാലക്കുട: വിഎച്ച്എസ്ഇ പ്രിന്‍സിപ്പള്‍മാരുടെ സംഗമവും സര്‍വീസില്‍ നിന്നു വിരമിക്കുന്ന പ്രിന്സിപ്പള്മാര്ക്കുള്ള യാത്രയപ്പും നടത്തി. ചടങ്ങ് തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. അധ്യാപക അവാര്‍ഡ് കരസ്ഥമാക്കിയ പ്രിന്‍സിപ്പല്‍മാരെ ഡിവിഷനല്‍ മെമ്പറായ റെജി ജോയ് ഉപഹാരം നല്കി ആദരിച്ചു. വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍സ് ഫോറം പ്രസിഡന്റ് ജി.എസ്. ജ്യോതികുമാര്‍ അധ്യക്ഷത വഹിച്ചു. കോര്പ്പറേഷന് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വര്‍ഗീസ് കണ്ടംകുളത്തി മുഖ്യാതിഥിയായിരുന്നു. അസിസ്റ്റന്റ് ഡയറക്ടര്‍ എം. ഉബൈദുള്ള മുഖ്യപ്രഭാഷണം നടത്തി. തൃശൂര്‍ മേഖലാ ഓഫീസില്‍ നിന്നും വിരമിച്ച പി.വി. രാമദാസ്, പ്രിന്‍സിപ്പളായി വിരമിച്ച വി. ബീന, എം. മധുസൂദനന്, കെ.കെ. രവീന്ദ്രന്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ലതീഷ് ബാബു ആര്. നാഥ്, സജിത്, നിഷ ഫ്രാന്‍സിസ്, പി.വി. സുരേഷ്, ശശികുമാര്‍ സര്‍വോദയം, വിഎച്ച്എസ്ഇ പ്രിന്‍സിപ്പള്‍സ് ഫോറം സംസ്ഥാന ഭാരവാഹികളായ കെ.ആര്. ഷാജികുമാര്‍, സിന്ധു പ്രഭാകര്‍, കെ.പി. അബ്ദുള്ള, വി.എസ്. ഷാബു, എം.ഡി. സുജ, പ്രിന്‍സിപ്പല്‍സ് ഫോറം ജോയിന്റ് സെക്രട്ടറി എ. ജിനേഷ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എ.വി. വിജന എന്നിവര്‍ പ്രസംഗിച്ചു.