ഗുരുധര്മ്മത്തിലധിഷ്ടിതമായ ജീവിതമാണ് സാമൂഹിക നന്മയ്ക്ക് ഉത്തമം: പ്രീതി നടേശന്
ഇരിങ്ങാലക്കുട: മഹാമാരികളും സാമൂഹിക അസമത്വങ്ങളും വളരുന്ന ഈ കാലഘട്ടത്തില്‍ ഗുരുധര്മത്തിലധിഷ്ടിതമായ ജീവിതം നയിക്കുന്നതാണു ലോക നന്മയ്ക്ക് ഉത്തമമെന്ന് എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന് പറഞ്ഞു. എസ്എന്‍ഡിപി യോഗം വനിതാസംഘം കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന തൃശൂര്‍, പാലക്കാട് ജില്ലാ മേഖലാ കലോത്സവത്തിന്റെ സമാപന സമ്മേളനവും സമ്മാനദാനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍. യോഗം കൗണ്‍സിലര്‍മാരായ പി.കെ. പ്രസന്നന്, ബേബിറാം, ഷീബ ടീച്ചര്‍, അസിസ്റ്റന്റ് സെക്രട്ടറി കെ.വി. സദാനന്ദന്, വനിതാസംഘം കേന്ദ്രസമിതി പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി, സെക്രട്ടറി അഡ്വക്കേറ്റ് സംഗീത വിശ്വനാഥ്, മുകുന്ദപുരം യൂണിയന് പ്രസിഡന്റ് സന്തോഷ് ചെറാകുളം, യൂണിയന് സെക്രട്ടറി കെ.കെ. ചന്ദ്രന്, ചാലക്കുടി യൂണിയന് സെക്രട്ടറി ഉണ്ണികൃഷ്ണന്, യോഗം ഡയറക്ടര്‍ സജീവ്കുമാര്‍ കല്ലട, വടക്കാഞ്ചേരി യൂണിയന് സെക്രട്ടറി കെ.എസ്. ശ്രീജേഷ്, വനിതാ സംഘം ട്രഷറര്‍ ഗീത മധു, മുകുന്ദപുരം യൂണിയന് വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യന് മുതുപറമ്പില്‍, എസ്എന്‍ബിഎസ് സമാജം പ്രസിഡന്റ് വിശ്വംഭരന് മുക്കുളം, ജില്ലയിലെ കലോത്സവം കോ-ഓര്‍ഡിനേറ്റര്‍മാരായ ഇന്ദിരാദേവി ടീച്ചര്‍, രേഷ്മ രാഘവന്, മുകുന്ദപുരം യൂണിയന് വനിതാ സംഘം പ്രസിഡന്റ് സജിത അനില്‍കുമാര്‍, സെക്രട്ടറി രമ പ്രദീപ് എന്നിവര്‍ സന്നിഹിതരായി.