കളളുചെത്ത് വ്യവസായത്തെ സംരക്ഷിക്കുന്ന മദ്യനയം പ്രഖ്യാപിക്കണം: കെ.പി. രാജേന്ദ്രന്
ഇരിങ്ങാലക്കുട: പരമ്പരാഗത വ്യവസായങ്ങള്‍ സംരക്ഷിക്കുന്നതിനായിരിക്കണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും മുന്‍ഗണന നല്‍കേണ്ടതെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന് ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട റെയ്ഞ്ച് ചെത്തുതൊഴിലാളി യൂണിയന് വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച മദ്യനയം കളളുചെത്ത് വ്യവസായത്തെ സംരക്ഷിക്കാന്‍ സഹായകരമല്ല. ഉദയഭാനു കമ്മീഷന് ശുപാര്‍ശകളുടെ അടി കള്ളുവ്യവസായം സംരക്ഷിക്കാനും ചെത്തുതൊഴിലാളികളുടെ തൊഴില്‍ ഉറപ്പുവരുത്തുന്നതിനും കഴിയുംവിധം പുതിയ മദ്യനയം സര്‍ക്കാര്‍ പ്രഖ്യാപിക്കണം, വിദേശമദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നയം തുടര്‍ന്നാല്‍ കളളുചെത്ത് വ്യവസായവും തൊഴിലും തകര്‍ന്നുപോകുമെന്നും കളളിനെ കേരളത്തിന്റെ പാനീയമായി സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും ദേശീയപാനിയമായി അംഗീകാരം നേടാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.വി. രാമദേവന് അധ്യക്ഷത വഹിച്ചു. കെ.പി. രാജേന്ദ്രന് പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി കെ.വി. രാമദേവന് (പ്രസിഡന്റ്), കെ.വി. മോഹനന് (സെക്രട്ടറി), എ.വി. രാജ്കുമാര് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.