കൂടിയാട്ട രംഗാവതരണ പരമ്പര: അശോകവനികാങ്കം മണ്ഡോദരിനിര്വഹണം

ഇരിങ്ങാലക്കുട: നിദിദ്ധ്യാസം പതിനാലാമത് കൂടിയാട്ട രംഗാവതരണ പരമ്പരയുടെ ഭാഗമായി അമ്മന്നൂര്‍ ചാച്ചു ചാക്യാര്‍ സ്മാരക ഗുരുകുലത്തില്‍ മണ്ഡോദരി നിര്‍വഹണം സരിത കൃഷ്ണകുമാര്‍ അവതരിപ്പിച്ചു. മിഴാവ്: കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരന്, കലാമണ്ഡലം നാരായണ്‍ നമ്പ്യാര്‍. ഇടക്ക, കലാനിലയം ഉണ്ണികൃഷ്ണന്, താളം; ഗുരുകുലം ശ്രുതി, ഗുരുകുലം അഞ്ജന. ഗുരുകുലം അതുല്യ, ചമയം: കലാനിലയം ഹരിദാസ്. സഹായം: ഗുരുകുലം കൃഷണദേവ്, ഗുരുകുലം തരുണ്‍, ഗുരുകുലം ശങ്കരന്.