സഭക്കെതിരെ ആസൂത്രിത ഗൂഢാലോചന ഉണ്ട്, ജാഗ്രത പാലിക്കണം-ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: കത്തോലിക്ക സഭക്കെതിരെ ചില കോണുകളില്‍ നിന്ന് ആസൂത്രിതമായ ഗൂഢാലോചന ഉണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സിലിന്റെ പതിനഞ്ചാം സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ടെല്‍സണ്‍ കോട്ടോളി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രൂപത വികാരി ജനറാള്‍ മോണ്‍ ജോസ് മഞ്ഞളി, മോണ്‍ ജോയ് പാല്യേക്കര, മോണ്‍ ജോസ് മാളിയേക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരായ ടെല്‍സണ്‍ കോട്ടോളി, ആനി ഫെയ്ത്ത് എന്നിവര്‍ പ്രസംഗിച്ചു. വികല മദ്യനയത്തെ എതിര്‍ക്കുന്ന പ്രമേയം മദ്യവിരുദ്ധ സമിതി പ്രസിഡന്റ് ബാബു മൂത്തേടനും ബഫര്‍ സോണിനടുത്ത് ജനവാസം പാടില്ലെന്ന നിയമത്തിനെതിരായ പ്രമേയം സിഎംആര്‍എഫ് പ്രസിഡന്റ് അഡ്വ. ജോര്‍ഫിന്‍ പെട്ടയും നൈജീരിയയിലെ കൂട്ടക്കുരുതിക്കെതിരായ പ്രമേയം അഡ്വ. ഹോബി ജോളിയും അവതരിപ്പിച്ചു ആനുകാലിക ക്രൈസ്തവ സമൂഹം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തെ സംബന്ധിച്ച് ഫാ. ആന്റണി തറേക്കടവില്‍ ക്ലാസെടുത്തു രൂപത ചാന്‍സലര്‍ റവ.ഡോ. നെവിന് ആട്ടോക്കാരന്, വൈസ് ചാന്‍സലര്‍ ഫാ. അനീഷ് പല്ലിശേരി, ഫിനാന്‍സ് ഓഫീസര്‍ ഫാ. ലിജോ കോങ്കോത്ത്, ഫാ. ടിന്റോ ഞാറേക്കാടന്‍, ഫാ. ഫെമിന്‍ ചിറ്റിലപ്പിള്ളി എന്നിവര്‍ നേതൃത്വം നല്കി.