കോണ്‍ഗ്രസ് ആസാദ് റോഡ് 85ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം
ഇരിങ്ങാലക്കുട: സ്വര്‍ണം കള്ളക്കടത്തില്‍ കുറ്റാരോപിതനായ മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ആസാദ് റോഡ് 85ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാര്‍ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ, ബൂത്ത് പ്രസിഡന്റ് ബൈജു അമ്പാട്ട്, ബ്ലോക്ക് ഭാരവാഹികളായ എം.ആര്. ഷാജു, അജോ ജോണ്‍, ബീവി അബ്ദുള്‍ കരീം, വാര്‍ഡ് കൗണ്‍സിലര്‍ ബിജു പോള്‍ അക്കരക്കാരന്‍, ജിജി പള്ളായി, സന്തോഷ് ആലുക്ക, ജസ്റ്റിന് ബാലുമല് തുടങ്ങിയവര്‍ പങ്കെടുത്തു.
പിണറായിയുടെ രാജി; പുല്ലൂരില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം
പുല്ലൂര്‍: സ്വര്‍ണക്കള്ളക്കടത്തു കേസില്‍ കുറ്റാരോപിതനായ മുഖ്യമന്ത്രി പിണറായി വിജയന് രാജിവക്കണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റി പ്രതിഷേധപ്രകടനവും ധര്‍ണയും നടത്തി. ആകാശത്തേക്ക് കറുത്ത ബലൂണുകള്‍ പറത്തി പ്രതിഷേധം പ്രകടിപ്പിച്ചു. പ്രസിഡന്റ് തോമസ് തൊകലത്ത് നേതൃത്വം നല്കി. ബ്ളോക്ക്് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി, സെക്രട്ടറി സാജു പാറേക്കാടന്‍, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി എബിന് ജോണ്‍, മഹിളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി കെ.എ. ഗംഗാദേവി, ജോമി ജോണ്‍, ശാലിനി ഉണ്ണികൃഷ്ണന്, ബൈജു മുക്കുളം, പഞ്ചായത്ത് അംഗങ്ങളായ സേവിയര്‍ ആളൂക്കാരന്‍, കെ. വൃന്ദകുമാരി, ജിനി സതീശന്, നിത അര്ജുനന് എന്നിവര്‍ പ്രസംഗിച്ചു.
ഇരിങ്ങാലക്കുടയില്‍ മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധപ്രകടനം നടത്തി
ഇരിങ്ങാലക്കുട: സ്വര്‍ണ്ണ കള്ളകടത്തിനു നേതൃത്വം നല്കിയ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ പ്രകടനം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് വിബിന് വെള്ളയത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ ജില്ലാ സെക്രട്ടറിമാരായ അസറുദീന്‍ കളക്കാട്ട്, കിരണ്‍ ഒറ്റാലി എന്നിവര്‍ അഭിസംബോധന ചെയ്ത് സംസാരിച്ചു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമാരായ സനല്‍ കല്ലൂക്കാരന്, സൂര്യകിരണ്‍, മണ്ഡലം പ്രസിഡന്റുമാരായ ശ്രീറാം ജയബാലന്‍, ഷെറിന് തേര്‍മഠം, ജസ്റ്റിന് ജോര്‍ജ്, ജീസണ്‍, ജോണ്‍ കോക്കാട്ട്, അരുണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പൂമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രകടനവും യോഗവും നടത്തി
പൂമംഗലം: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പൂമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും യോഗവും നടത്തി. എടക്കുളം നെറ്റിയാട് സെന്ററില്‍ നടന്ന പ്രതിഷേധം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് അഡ്വ. ജോസ് മൂഞ്ഞേലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.ആര്. രാജേഷ് അധ്യക്ഷ വഹിച്ചു. മഹിളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് രഞ്ജിനി ശ്രീകുമാര്‍, ബ്ലോക്ക് സെക്രട്ടറിമാരായ ടി.ആര്. ഷാജു, ടി.എസ്. പവിത്രന്, കത്രീന ജോര്‍ജ്, എന്‍. ശ്രീകുമാര്‍, ലത ബാബു എന്നിവര്‍ പ്രസംഗിച്ചു.
ബിജെപി കാട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും യോഗവും നടത്തി
കാട്ടൂര്‍: മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി കാട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും യോഗവും നടത്തി. കാട്ടൂര്‍ പോംപൈ സെയ്ന്റ് മേരീസ് ഹൈസ്കൂള്‍ ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം കാട്ടൂര്‍ മാര്‍ക്കറ്റ് വഴി ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനം ഇരിങ്ങാലക്കുട മണ്ഡലം വൈസ് പ്രസിഡന്റ് സുനില്‍ തളിയപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ബിജെപി കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആശിഷ ടി. രാജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.എസ്. സലേഷ്, പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എന്‍.ഡി. ധനീഷ്, നേതാക്കളായ ഗോപി കടവില്‍, വിന്‍സെന്റ് ചിറ്റിലപ്പള്ളി, തങ്കപ്പന് തുടങ്ങിയവര്‍ പ്രസംഗിച്ചു.