കോവിഡ് പരിശോധനയിൽ പിഴവ്, സ്വകാര്യ ലാബിൽ പോസിറ്റീവ്, സർക്കാർ ലാബിൽ നെഗറ്റീവ്
ഇരിങ്ങാലക്കുട: സ്വകാര്യ ലാബിൽ നടത്തിയ കോവിഡ് പരിശോധനാ ഫലം പോസിറ്റീവായ വ്യക്തിയുടെ സർക്കാർ ആശുപത്രിയിലിലെ പരിശോധനാ ഫലത്തിൽ നെഗറ്റീവ്. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ സ്വദേശിനിക്കാണു ഇത്തരത്തിൽ അനുഭവം ഉണ്ടായത്. കഴിഞ്ഞ മാസം വിദേശത്തു നിന്നും വന്ന വ്യക്തിക്ക് ആദ്യ പരിശോധനയിൽ നെഗറ്റീവ് ആയിരുന്നു. പിന്നീട് സ്വകാര്യ ലാബിൽ പരിശോധിച്ചപ്പോഴാണു പേസറ്റീവാണെന്ന് ഫലം വന്നത്. തുടർന്ന് ഇരിങ്ങാലക്കുട ജനറൽ ആശുത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മണിക്കൂറുകൾക്കകം സർക്കാർ ലാബിൽ നടത്തിയ പരിശോധനാ ഫലം നെഗറ്റീവ് ആണെന്നു വ്യക്തമാകുകയായിരുന്നു. ഇതേ തുടർന്ന് ഇൗ വ്യക്തി ആശുപത്രി വിട്ടു. സ്വകാര്യ ലാബിലെ പരിശോധനയിൽ പിശക് ഉണ്ടായതാണെന്നാണ് ബന്ധുക്കൾ പറയുന്നത്. പരിശോധനാ ഫലം ബന്ധുക്കൾക്കും അധികൃതർക്കും കൈമാറുന്നതിനു മുമ്പ് സ്വകാര്യ ലാബിലെ ജീവനക്കാർ മറ്റു പലർക്കും നൽകിയത് ശരിയായ നടപയിയായില്ലെന്ന് ആരോപണം ഉയർന്നീട്ടുണ്ട്. ഇതു സംബന്ധിച്ച് ബന്ധുക്കൾ ബന്ധപ്പെട്ടവർക്ക് പരാതി നൽകുന്നുണ്ട്.