ജെസിഐ ബിഗ് ഷോ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുട അംഗവൈകല്യമുള്ള അശരണര്‍ക്കായി ഇലക്ട്രോണിക് വീല്‍ ചെയറുകള്‍ നല്‍കുന്നതിനായി ജൂലൈ 31 ന് ഞായറായ്ച വൈകീട്ട് 5.30 ന് എംസിപി കണ്വെന്ഷന് സെന്ററില്‍ വച്ച് സംഘടിപ്പിക്കുന്ന സ്റ്റീഫന്‍ ദേവസിയുടെ നേതൃത്വത്തില്‍ സിനിമാ സീരിയല്‍ താരങ്ങള്‍ പങ്കെടുക്കുന്ന ബിഗ് ഷോയുടെ സ്വാഗത സംഘം ഓഫീസ് ഡോ. ടി.എം. ജോസ് ഉദ്ഘാടനം ചെയ്തു. ജെസിഐ പ്രസിഡന്റ് ഡയസ് കാരാത്രക്കാരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രോഗ്രാം ഡയറക്ടര്‍ ഡിബിന്‍ അമ്പൂക്കന്, നിസാര്‍ അഷറഫ് മുന്‍ പ്രസിഡന്റുമാരായ വി.ബി. മണിലാല്‍, അഡ്വ. ജോണ്‍ നിധിന് തോമസ്, ടെല്‍സണ്‍ കോട്ടോളി, സെക്രട്ടറി വിവറി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.