കര്‍ഷകരെ ആശ്വസിപ്പിച്ചും നിവേദനങ്ങള്‍ ഏറ്റുവാങ്ങിയും മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബംഗ്ലാവ് കിഴക്കേ പുഞ്ചപാടം പ്രദേശത്ത് തുടര്‍ച്ചയായി പെയ്ത കാലവര്‍ഷ മഴയിലും ശക്തമായ കാറ്റിലുമായി നശിച്ച നേന്ത്രവാഴ കൃഷി സ്ഥലം സന്ദര്‍ശിച്ച് മന്ത്രി ഡോ.ആര്. ബിന്ദു. ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ കരുവന്നൂര്‍ ബംഗ്ലാവ് പ്രദേശത്തെയും വല്ലച്ചിറ പഞ്ചായത്ത് പ്രദേശത്തുമായി നേന്ത്രവാഴ കൃഷി ചെയ്യുന്ന കര്‍ഷകരുടെ ഏകദേശം ഇരുപതിനായിരത്തോളം വാഴകളാണ് മഴയില്‍ വെള്ളം കയറിയും കാറ്റിലുമായി വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചത്. ബംഗ്ലാവ് പ്രദേശത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കേരള സര്‍ക്കാരിന്റെ വിഎഫ്പിസികെ വഴി ഏകദേശം രണ്ടു കോടിയുടെ വാഴക്കുലകള്‍ ആണ് ഓരോ വര്‍ഷവും കെഎഫ്പിസികെ വഴിയും പൊതു ചന്തകളിലുമായി കര്‍ഷകര്‍ തന്റെ വാഴക്കുലകള്‍ വിറ്റഴിച്ചിരുന്നത്. ഓണത്തിനുമുമ്പേ വിപണി കൈയ്യടക്കാന്‍ വിവിധ മാര്‍ക്കറ്റുകളില്‍ വില്പനയ്ക്കായി ആദ്യം എത്തിയിരുന്നത് കരുവന്നൂരിലെ നേന്ത്രവാഴ കൃഷിക്കാരുടെ വാഴക്കുലകള്‍ ആയിരുന്നു. നിരവധി വര്‍ഷങ്ങളായി നേന്ത്രവാഴ കൃഷി മാത്രം ഉപജീവനമാര്‍ഗമായി കുടുംബം പുലര്‍ത്തിയിരുന്ന കര്‍ഷകരുടെ നേന്ത്രവാഴകളാണ് ഈ വര്‍ഷത്തെ കാലാവസ്ഥ കെടുതിയില്‍ വലിയ നാശനഷ്ടം സംഭവിച്ചത്. മന്ത്രിയെ കാണാനും തങ്ങളുടെ വിഷമതകള്‍ പറയുന്നതിനും വേണ്ടി പ്രദേശത്തെ ഭൂരിപക്ഷം വാഴ കൃഷിക്കാരും സ്ഥലത്തെത്തിയിരുന്നു. കൃഷി സ്ഥലം സന്ദര്‍ശിച്ചുകൊണ്ട് സര്‍ക്കാരിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ധനസഹായങ്ങളും കൂടാതെ കര്‍ഷകര്‍ക്കാവശ്യമായ മറ്റു ആശ്വാസ നടപടികളും കൈക്കൊള്ളുന്നതിന് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയും കര്‍ഷകരെ ആശ്വസിപ്പിച്ചുകൊണ്ടുമാണ് മന്ത്രി മടങ്ങിയത്. മന്ത്രിയോടൊപ്പം സംഭവസ്ഥലത്ത് ജില്ലാ കൃഷി ഓഫീസര്‍ കെ.കെ. സിനിയ, ഇരിങ്ങാലക്കുട എഡിഎ മിനി, പൊറത്തിശേരി കൃഷി ഓഫീസര്‍ നാന്‍സി, പൊറത്തിശേരി വില്ലേജ് ഓഫീസര്‍ കെ.സി. രമേഷ്, വാര്‍ഡ് കൗണ്‍സിലര്‍ രാജി കൃഷ്ണകുമാര്‍, സിപിഐ(എം) കരുവന്നൂര്‍ ലോക്കല്‍ സെക്രട്ടറി പി.കെ. മനുമോഹന്‍, കേരള കര്‍ഷക സംഘം മേഖല സെക്രട്ടറി ഐ.ആര്. നിഷാദ്, എല്‍ഡിഎഫ് നേതാക്കളായ പി.എസ്. വിശ്വംഭരന്, പി.ആര്. രാജന്, എം.എസ്. അനീഷ്, കെ.എം. കൃഷ്ണകുമാര്‍, വി.കെ. മോഹനന് എന്നിവര്‍ പങ്കെടുത്തു. നേന്ത്ര വാഴ കര്‍ഷകരായ ടി.എ. പോള്‍, പി.എസ്. പ്രകാശന്, വേലായുധന് തളിയക്കാട്ടില്‍, തങ്ക ശങ്കരന്, പി.ടി. ഡേവിസ് എന്നിവര്‍ ചേര്‍ന്ന് കൃഷിക്കാരുടെ നിവേദനം മന്ത്രിക്ക് കൈമാറുകയും ചെയ്തു.