കലയേയും, രാഷ്ട്രീയത്തെയും സാമന്വയിപ്പിച്ചുകൊണ്ട് സാമൂഹ്യമാറ്റത്തിനായ് പോരാടിയ ത്യാഗോജ്ജ്വല പ്രതിഭ ടി.എന്‍. നമ്പൂതിരി- വി.എസ്. സുനില്‍കുമാര്‍
ഇരിങ്ങാലക്കുട: കലയേയും, രാഷ്ട്രീയത്തെയും സാമന്വയിപ്പിച്ചുകൊണ്ട് സാമൂഹ്യമാറ്റത്തിനായ് പോരാടിയ ത്യാഗോജ്ജ്വല പ്രതിഭയായിരുന്നു ടി.എന്‍. നമ്പൂതിരി എന്ന് മുന്‍ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു, ഒരു ബ്രാമണ കുടുംബത്തില്‍ ജനിക്കുകയും ട്രൈഡ് യൂണിയന് രംഗത്ത് പ്രത്യേകിച്ച് കള്ള് ചെത്ത് തൊഴിലാളികള്‍ക്കൊപ്പം നിന്ന് പോരാട്ടം നയിച്ചുകൊണ്ട്, കൊടിയ ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ അനുഭവിവിച്ച ടി.എന്‍. നമ്പൂതിരി മരണമടഞ് 43 വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും ടി.എന്‍. അനുസ്മരിക്കപ്പെടുന്നത് അദ്ദേഹത്തിന് ജനമനസ്സുകളില്‍ ഉള്ള ഉന്നത സ്ഥാനം വിളിച്ചോതുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ടി.എന്‍. നമ്പൂതിരി 43-ാം ചരമ വാര്‍ഷിക ദിനാചാരണവും, ടി.എന്‍ നമ്പൂതിരി സ്മാരക സമിതി ഏര്‍പ്പെടുത്തിയ ടി.എന്‍. അവാര്‍ഡ് ദാന ചടങ്ങും ഇരിങ്ങാലക്കുട നഗരസഭാ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷത്തെ ടി.എന്‍ നമ്പൂതിരി സ്മാരക അവാര്‍ഡ് ജേതാവ് നാടക പ്രവര്‍ത്തകനായ ശശിധരന് നടുവിലിന് പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് വേതിയില്‍ വി.എസ്. സുനില്‍കുമാര്‍ സമര്‍പ്പിച്ചു. എന്‍ സ്മാരക സമിതി സെക്രട്ടറി കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. അജിത് കൊളാടിവര്ത്തമാന കാല ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തെ ആസ്പദമായി മഖ്യ പ്രഭാഷണം നടത്തി. ബാലഗംഗാധരന്‍ ടി.കെ. സുധീഷ് തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി പി. മണി, അവാര്‍ഡ് ജേതാവ്
ശശിധരന് നടുവില്‍, ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ. സുധീഷ്, മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ. ഉദയപ്രകാശ് എന്നിവര്‍ സംസാരിച്ചു