കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തി

കാട്ടൂര്‍: കരാഞ്ചിറ, കാട്ടൂര്‍ റോഡിലെ മുനയം ഭാഗത്ത് നാളുകളോളമായി നിലനില്‍ക്കുന്ന അപകട കുഴികള്‍ എത്രയും വേഗം അടച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് കാട്ടൂര്‍ 3-ാം ബൂത്ത് കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ മുനയം പരിസരത്ത് പ്രതിഷേധ ധര്‍ണ നടത്തി. ബൂത്ത് പ്രസിഡന്റ് ബദ്ദറുദ്ദീന്‍ വലിയകത്ത് ധര്‍ണക്ക് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അംഗം ഇ.എല്‍. ജോസ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ കെ.കെ. സതീശന്, ബെറ്റി ജോസ്, ധീരജ് തേറാട്ടില്‍, ജലീല്‍ കരിപ്പാംകുളം, രാജേഷ്കാട്ടിക്കോവില് തുടങ്ങിയവര്‍ പ്രസംഗിച്ചു