ലഹരി വിഭാഗം രൂപീകരിക്കണം: തോമസ് ഉണ്ണിയാടന്

ഇരിങ്ങാലക്കുട: വ്യാപകമായ ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനും അതിന്റെ വ്യാപനം തടയുന്നതിനും രഹസ്യാന്വേഷണ വിഭാഗം രൂപീകരിച്ച് ഉറവിടങ്ങള്‍ കണ്ടെത്തണമെന്ന് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന് പറഞ്ഞു. ആശ്രയ-അനാഥരില്ലാത്ത ഭാരതം പ്രസ്ഥാനം തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നടത്തുന്ന ജനബോധന്‍ ലഹരിവിരുദ്ധ സന്ദേശയാത്രയുടെ നിയോജകമണ്ഡലതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സിസ്റ്റര്‍ ലിസി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കലയപുരം ജോസ്, കോ ഓര്‍ഡിനേറ്റര്‍ മോഹന്‍ ജി. നായര്‍, ജില്ലാ ഭാരവാഹികളായ ജയിംസ് മുട്ടിക്കല്‍, തോമസ് കരിപ്പായി, ബൈജു വര്‍ഗീസ്, തോമസ് തത്തംപിള്ളി, ജോമി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ സ്കൂളുകളിലും പൊതു ഇടങ്ങളിലും ലഹരിക്കെതിരെയായുള്ള സ്കിറ്റ്, തെരുവ് നാടകം, ഫല്‍ഷ് മോബ് എന്നിവ ഇതോടൊപ്പം നടന്നു.