മൂര്‍ക്കനാട് എന്‍എസ്എസ് കരയോഗത്തില്‍ വാര്‍ഷിക പൊതുയോഗവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും

മൂര്‍ക്കനാട്: എന്‍എസ്എസ് കരയോഗത്തില്‍ പൊതുയോഗവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും എന്‍ഡോവ്മെന്റ് വിതരണവും നടത്തി. മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന് പ്രസിഡന്റ് അഡ്വ. ഡി. ശങ്കരന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. കരയോഗം പ്രസിഡന്റ് കെ.ബി. ശ്രീധരന് അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു മികച്ച വിജയമ കൈവരിച്ച വിദ്യാര്‍ഥികളെ കരയോഗം യൂണിയന് പ്രസിഡന്റ് അഡ്വ. ഡി. ശങ്കരന്‍കുട്ടി എന്‍ഡോവ്മെന്റും കരയോഗം സ്മരണയും നല്കി അനുമോദിച്ചു. സ്വതന്ത്ര്യദിന ക്വിസ് മത്സരവിജയികള്‍ക്കുള്ള ഒന്നും രണ്ടും സ്ഥാനങ്ങല്‍ നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്കി. 65 വയസ് തികഞ്ഞ കരയോഗാംഗങ്ങള്‍ക്ക് ആജീവനാന്തം ആരോഗ്യ പെന്ഷന് നല്‍കുന്നതിനും പുതിയ തൊഴില്‍ സംരഭങ്ങള്‍ തുടങ്ങുന്നതിനും വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സിവില്‍ സര്‍വീസ് പരിശീലനം തുടങ്ങുന്നതിനും തീരുമാനിച്ചു. കരയോഗം സെക്രട്ടറി മണികണ്ഠന് പുന്നപ്പിള്ളി ഭാരവാഹികളായി രജനി പ്രഭാകരന്, എം. ശാന്തകുമാരി, ജയശ്രീ സുരേന്ദ്രന്, അംബിക മുകുന്ദന്, കനകലത ശിവരാമന്, പ്രതീഷ് നമ്പള്ളിപുറത്ത്, സദിനി മനോഹര്‍, ജ്യോതിശ്രീ ന്നെിവര്‍ പ്രസംഗിച്ചു.