കെഎല്‍ഡിസി കനാലിലെ ചണ്ടിയും കുളവാഴയും നീക്കം ചെയ്തു
ഇരിങ്ങാലക്കുട: നഗരസഭയിലെയും മുരിയാട്, പറപ്പൂക്കര ഗ്രാമപഞ്ചായത്തുകളിലെയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണിയുയര്‍ത്തിയിരുന്ന മാടായിക്കോണം ആനന്ദപുരം ചാത്തന്മാസ്റ്റര് റോഡില്‍ കെഎല്‍ഡിസി കനാലിനു കുറുകെയുള്ള പാലത്തിനു താഴെ കനാലില്‍ അടിഞ്ഞുകൂടിയ ചണ്ടിയും കുളവാഴയും നീരൊഴുക്ക് തടസപ്പെടുത്തുന്നതിനാല്‍ ഇരിങ്ങാലക്കുട എംഎല്‍എ പ്രഫ. കെ.യു. അരുണന് മാസ്റ്റര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മുകുന്ദപുരം തഹസില്‍ദാര്‍ ഐ.ജെ. മധുസൂദനന് കെഎല്‍ഡിസി മൈനര്‍ ഇറിഗേഷന്‍ വകുപ്പ് അധികാരികളുമായി ബന്ധപ്പെട്ട് ഹിറ്റാച്ചി ഉപയോഗിച്ച് പാലത്തിനടിയില്‍ അടിഞ്ഞുകൂടിയ ആഫ്രിക്കന്‍ പായലും കുളവാഴയും പുല്ലും നീക്കം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ടി.ജി. ശങ്കരനാരായണന്, തഹസില്‍ദാര്‍ ഐ.ജെ. മധുസൂദനന്, കെഎല്‍ഡിസി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ശാലിനി രാമചന്ദ്രന്, ഇറിഗേഷന്‍ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ രതീഷ്, മാടായിക്കോണം വില്ലേജ് ഓഫീസര്‍ ഗിരിജന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ അഡ്വ. പി.സി. മുരളീധരന്, കര്‍ഷകസംഘം നേതാക്കളായ എം.ബി. രാജുമാസ്റ്റര്‍, കെ.ജെ. ജോണ്സണ്, ദുരന്ത നിവാരണ സേനാംഗങ്ങളായ കെ.കെ. ദാസന്, പി.എ. ലാല്‍, കെ.യു. ജിത്തു, സി.എ. മഹാദേവന് എന്നിവര്‍ നേതൃത്വം നല്കി.