കെസിവൈഎം സംസ്ഥാന യുവജനകലോത്സവം: മൂന്നാം സ്ഥാനം കരസ്ഥമാക്കി ഇരിങ്ങാലക്കുട രൂപത

ആളൂര്‍: സംസ്ഥാന കെസിവൈഎം സമിതിയുടെ നേതൃത്വത്തില്‍ നടന്ന യുവജന കലോത്സവത്തില്‍ ഇരിങ്ങാലക്കുട രൂപത കെസിവൈഎം മൂന്നാം സ്ഥാനം കരസ്ഥമാക്കി. രൂപതയിലെ അറുപതോളം യുവജനങ്ങള്‍ കലോത്സവത്തില്‍ പങ്കെടുത്തു. രൂപത കെസിവൈഎംഡയറക്ടര് ഫാ. മെഫിന്‍ തെക്കേക്കര, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ഫെബിന് കൊടിയന്‍, ചെയര്മാന് നിഖില്‍ ലിയോണ്‍സ്, രൂപത കലോത്സവ കണ്‍വീനര്‍ എമില്‍ ഡേവിസ്, ജോയിന്റ് കണ്‍വീനര്‍ ഹിത ജോണി, വൈസ് ചെയര്‍പേഴ്സണ്‍ ആന്ലിന് ഫ്രാന്‍സിസ്, ജനറല്‍ സെക്രട്ടറി റിജോ ജോയ്, ട്രഷറര്‍ ആല്ബിന് ജോയ് എന്നിവര്‍ നേതൃത്വം നല്കി.