ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ പാഥേയം പദ്ധതിയുടെ ഭാഗമായി പൊതിച്ചോറ് വിതരണം നടത്തി

ഇരിങ്ങാലക്കുട: ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ പാഥേയം പദ്ധതിയുടെ ഭാഗമായി നിരാലംബരായവര്‍ക്ക് പൊതിച്ചോറ് വിതരണം നടത്തി. 400ല്‍ അധികം പൊതിച്ചോറുകള്‍ ശേഖരിക്കുകയും 300ഓളം പൊതിച്ചോറ് തൃശൂര്‍ സ്വരാജ് റൗണ്ടിലും 100ഓളം പൊതിച്ചോറ് ഇരിങ്ങാലക്കുട താലൂക്ക് ഹോസ്പിറ്റലിലും നല്കി. ഭക്ഷണത്തോടൊപ്പം വസ്ത്രങ്ങളും നിരവധി പേര്‍ക്ക് നല്കി. തൃശൂര്‍ സൗഹൃദ കൂട്ടായ്മയുടെ പ്രവര്‍ത്തകരായ ശ്രീജിത്ത്, വിനേഷ് എന്നിവര്‍ നേതൃത്വം നല്കി. തൃശൂര്‍ സൗഹൃദ കൂട്ടായ്മ വളണ്ടിയര്‍മാര്‍ക്ക് ഔഷധ സസ്യ തൈകള്‍ വിതരണം ചെയ്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഇന്ദുകല രാമനാഥ്, അധ്യാപകരായ പി.കെ. ശാന്തി, പി.വി. സുഭാഷ് എന്നിവരോടൊപ്പം വളണ്ടിയര്‍ ലീഡര്‍മാരായ അനന്യ കൃഷ്ണ, ആരാധന കെ. നന്ദ, ഉപാസന ഉദയന്‍ എന്നിവരും നേതൃത്വം നല്കി.