സീനിയര്‍ ചേംബര്‍ ഇരിങ്ങാലക്കുട സൈനബക്ക് വീല്‍ ചെയര്‍ കൈമാറി

ഇരിങ്ങാലക്കുട: സീനിയര്‍ ചേംബര്‍ ഇരിങ്ങാലക്കുട പുത്തഞ്ചിറ കുഴിക്കണ്ടത്തില്‍ അബ്ദുള്‍ റഹിമാന്റെ മകള്‍ സൈനബക്ക് വീല്‍ ചെയര്‍ കൈമാറി. രണ്ടു കുട്ടികളുടെ മാതാവായ സൈനബ കുട്ടിക്കാലം മുതല്‍ കാലുകള്‍ തളര്‍ന്നു നടക്കുവാന്‍ ബുദ്ധിമുട്ടുകയായിരുന്നു. സീനിയര്‍ ചേംബര്‍ പ്രസിഡന്റ് ആഷ്, സെക്രട്ടറി അഞ്ജീബ്, മണിലാല്‍, നാഷണല്‍ ഗവര്‍ണിംഗ് ബോഡി അംഗമായ അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വീല്‍ ചെയര്‍ കൈമാറിയത്.