പൂമംഗലം സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നടത്തിയ സഹകാരി സദസ് ഉദ്ഘാടനം ചെയ്തു

പൂമംഗലം: 69ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി പൂമംഗലം സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നടത്തിയ സഹകാരി സദസ് സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി. ഗോപിനാഥ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി നമിത വി. മേനോന് സ്വാഗതവും മുഖ്യതിഥിയായി പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് തമ്പി സംസാരിച്ചു. ബ്ലോക്ക് മെമ്പര്‍ സുരേഷ് അമ്മനത്ത്, വാര്‍ഡ് മെമ്പര്‍ സുനില്‍ പട്ടിലപ്പുറം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.