ലോക എയ്ഡ്സ് ദിനചാരണത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട നാഷണല്‍ സര്‍വീസ് സ്കീം ലോക എയ്ഡ്സ് ദിനചാരണത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തൃശൂര്‍ ജില്ലാ ജനറല്‍ ഹോസ്പിറ്റലുമായി സംയോജിച്ച് കൊണ്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കോളജിന്റെ അകത്തു നിന്നും പുറത്തുനിന്നുമായി ഇരുന്നൂറോളം ദാതാക്കള്‍ ക്യാമ്പില്‍ പങ്കെടുത്തു