തവനിഷിന്റെ സവിഷ്കാര
ഭിന്നശേഷികുട്ടികളുടെ കലാസംഗമം
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹികസേവന സംഘടനയായ തവനിഷിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഭിന്നശേഷിയുള്ള കുട്ടികളുടെ കലാസംഗമം സവിഷ്കാര ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്നു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഫാ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മോട്ടിവേഷണല്‍ സ്പീക്കറും കേരളത്തിലെ അറിയപ്പെടുന്ന ഡിസേബിള്‍ഡ് ഡോക്ടറും ആയ ഡോ. ഫാത്തിമ അല്‍സ ഉദ്ഘാടനം നിര്‍വഹിച്ചു. ക്രൈസ്റ്റ് കോളജ് മാനേജര്‍ റവ. ഫാ ജേക്കബ് ഞെരിഞ്ഞാമ്പിള്ളി അനുഗ്രഹ പ്രഭാഷണവും, വൈസ് പ്രിന്‍സിപ്പല്‍ റവ. ഫാ. ജോയ് പീണിക്കപറമ്പില്‍, നിപ്മര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. സി. ചന്ദ്രബാബു, ക്രൈസ്റ്റ് കോളജ് യൂണിയന് ചെയര്‍പേഴ്സണ്‍ എം.എം. അമീഷ, പൂര്‍വവിദ്യാര്‍ഥി വി.വി. റാല്‍ഫി, തവനിഷ് വോളന്റിയര്‍ ആഷ്ലിന്, ജെസിഐ ലേഡി ചെയര്‍പേഴ്സണ്‍ നിഷീന നിസാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭിന്നശേഷിരംഗത്തു ക്രൈസ്റ്റ് കോളജിന്റെ സാമൂഹിക സേവന സംഘടനയായ തവനിഷ് ചെയ്യുന്ന സമുന്നതമായ പ്രവര്‍ത്തിയാണ് സവിഷ്കാര. തൃശൂര്‍, പാലക്കാട്, എറണാകുളം, മലപ്പുറം, ജില്ലകളിലെ ആയിരത്തോളം വരുന്ന കുട്ടികളെ അണിനിരത്തി രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയാണ് സവിഷ്കാര. കുട്ടികള്‍ സ്കൂളില്‍നിന്നും പുറപ്പെടുന്നത് മുതല്‍ തിരിച്ചു പോകുന്നത് വരെയുള്ള എല്ലാവിധ ചിലവുകളും തവനിഷ് സംഘടനയാണ് വഹിച്ചത്.