അഖിലകേരള കരോള്‍ ഗാന മത്സരം 25ന്
ഇരിങ്ങാലക്കുട: കത്തീഡ്രല്‍ കെസിവൈഎമിന്റെയും ഗായക സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് ദിനത്തില്‍ അഖിലകേരള കരോള്‍ ഗാനമത്സരം സംഘടിപ്പിക്കുന്നു. 25ന് വൈകിട്ട് ആറിന് മത്സരം ആരംഭിക്കും. രാത്രി 7.30ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത് അധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു മുഖ്യാതിഥിയായിരിക്കും. കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരിമാരായ ഫാ. അനൂപ് പാട്ടത്തില്‍, ഫാ. ഡെല്‍ബി തെക്കുംപുറം, കത്തീഡ്രല്‍ ട്രസ്റ്റി ഷാജന് കണ്ടംകുളത്തി, കെസിവൈഎം ആനിമേറ്റര്‍ വത്സ കണ്ടംകുളത്തി, കോഡിനേറ്റര്‍ ടൈല്സന് കോട്ടോളി, കെസിവൈഎം നിയുക്ത പ്രസിഡന്റ് സോജോ ജോയ് തൊടുപറമ്പില്‍, ഗായക സംഘം ലീഡര്‍ ഡോ. വി.എ തോമസ്, ജനറല്‍ കണ്‍വീനര്‍ ചിഞ്ചു ആന്റോ ചേറ്റുപുഴകാരന് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കുന്നതായിരിക്കും. രാത്രി പത്തിന് നടക്കുന്ന സമ്മേളനത്തില്‍ കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത് സമ്മാനദാനം നിര്‍വഹിക്കും. കരോള്‍ ഗാനമത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത്, അസിസ്റ്റന്റ് വികാരി ഫാ. അനൂപ് പാട്ടത്തില്‍, ട്രസ്റ്റി ബാബു നെയ്യന്, ജനറല്‍ കണ്‍വീനര്‍ ചിഞ്ചു ആന്റോ ചേറ്റുപുഴകാരന്, പബ്ലിസിറ്റി കണ്‍വീനര്‍ അന്വിന് വില്‍സണ്‍, കെസിവൈഎം കോ-ഓര്‍ഡിനേറ്റര്‍ ടെല്‍സന്‍ കോട്ടോളി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.