സെന്റ് തോമസ് കത്തീഡ്രല്‍ പിണ്ടിപെരുന്നാളിനു കൊടിയേറി
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയിലെ പിണ്ടിപെരുന്നാളിനു കൊടിയേറി. കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് കൊടിയേറ്റം നിര്‍വഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. അനൂപ് പാട്ടത്തില്‍, ഫാ. ഡെല്‍ബിന്‍ തെക്കുംപുറം എന്നിവര്‍ സഹകാര്‍മികരായിരുന്നു. ട്രസ്റ്റിമാരായ ഒ.എസ്. ടോമി, കെ.കെ. ബാബു നെയ്യന്, ഷാജന് കണ്ടംകുളത്തി, ബിജു പോള്‍ അക്കരക്കാരന്‍, തിരുനാള്‍ ആഘോഷകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഡേവീസ് ഷാജു, ജോയിന്റ് കണ്‍വീനര്‍മാരായ സിജു പുത്തന്‍വീട്ടില്‍, ഗിഫ്റ്റ്സണ്‍ ബിജു എന്നിവര്‍ സന്നിഹിതരായിരുന്നു. ജനുവരി ഏഴ്, എട്ട്, ഒമ്പത് തിയതികളിാണ് തിരുന്നാള്‍.