കരുവന്നൂര്‍ കാറളം ബണ്ട് റോഡ് പുനര്‍നിര്‍മിക്കണമെന്ന് നാട്ടുകാര്‍
കരുവന്നൂര്‍: തകര്‍ന്നുകിടക്കുന്ന കരുവന്നൂര്‍ കാറളം ബണ്ട് റോഡ് അടിയന്തരമായി പുനര്‍നിര്‍മിക്കണമെന്ന് ആവശ്യം ശക്തമാവുന്നു. 2017ലാണ് അവസാനമായി ബണ്ട് റോഡ് അവസാനമായി ടാറിംഗ് നടത്തിയത്. ഇരിങ്ങാലക്കുട നഗരസഭയും കാറളം പഞ്ചായത്തും അതിര്‍ത്തി പങ്കിടുന്ന റോഡിന്റെ ഉടമസ്ഥാവകാശം ഇറിഗേഷന്‍ വകുപ്പിനാണ്. നഗരസഭയും പഞ്ചായത്തും പലവട്ടം ആവശ്യപ്പെട്ടിട്ടും തകര്‍ന്ന്് കുണ്ടും കുഴിയുമായ റോഡ് ടാര്‍ ചെയ്യാന്‍ ഇറിഗേഷന്‍ വകുപ്പ് തയാറാവുന്നില്ലെന്ന് ആക്ഷേപമുണ്ട്. വിദ്യാലയങ്ങളിലേക്കും വിവിധ ആരാധനാലയങ്ങളിലേക്കും ഒട്ടേറെ പേര് ദിനം പ്രതി യാത്ര ചെയ്യുന്ന റോഡാണിത്. കാട്ടൂര്‍, കാറളം പഞ്ചായത്തിലുള്ളവര്‍ എളുപ്പത്തില്‍ തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയിലേക്ക് എത്താനുള്ള മാര്‍ഗം കൂടിയാണ് റോഡ്. റോഡ് ടാര്‍ ചെയ്യാന്‍ തയാറാകാത്ത ഇറിഗേഷന്‍ വകുപ്പിനെതിരെ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഷിയാസ് പാളയംകോട്ട് പരാതി നല്കി. സംസ്ഥാന ബജറ്റിലേക്ക് 85 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് തയാറാക്കി നല്‍കിയിട്ടുണ്ടെന്നാണ് ഇറിഗേഷന്‍ വകുപ്പ് പറയുന്നത്. ഒട്ടേറെ പ്രതിഷേധങ്ങള്‍ നടന്നിട്ടും അധികൃതര്‍ മൗനം പാലിക്കുകയാണെന്നും റോഡ് അടിയന്തരമായി പുനര്‍നിര്‍മിക്കണമെന്നും പരാതിക്കാരനായ ഷിയാസ് പാളയംകോട്ട് ആവശ്യപ്പെട്ടു.