ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കലാപരിപാടികള്‍ക്ക് അപേക്ഷിക്കാം

ഇരിങ്ങാലക്കുട: മേയ് രണ്ടിന് കൊടികയറുന്ന ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ക്ഷേത്രം മതില്ക്കെട്ടിനകത്തുള്ള സ്റ്റേജിലും തെക്കേ നടയില്‍ പ്രത്യേകം സജീകരിക്കുന്ന സ്റ്റേജിലും സംഗീത, നൃത്ത, വാദ്യ, കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ താത്പര്യമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ക്ഷേത്രത്തിന് പുറത്തുള്ള സ്റ്റേജില്‍ എല്ലാ മതവിഭാഗക്കാര്‍ക്കും പരിപാടികള്‍ അവതരിപ്പിക്കാം. അപേക്ഷകള്‍ ജനുവരി 31ന് മുന്‍പ് ദേവസ്വം ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9497561204