വെളയനാട് സെന്റ് മേരീസ് ഇടവക ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി
വെളയനാട്: സെന്റ് മേരീസ് ഇടവക ദേവാലയത്തില്‍ വിശുദ്ധ സെബാസ്ത്യാനോസിന്റെയും വിശുദ്ധ അന്തോണീസിന്റയും തിരുനാളിന് കൊടിയേറി. വികാരി ഫാ. സജി പൊന്മിനിശ്ശേരി കൊടിയേറ്റം നിര്‍വഹിച്ചു. ഇന്നും നാളെയുമാണ് തിരുനാള്‍. ഇന്ന് രാവിലെ 6.30ന് ദിവ്യബലി, ലദ്ദീഞ്ഞ്, നൊവേന. ശേഷം യൂണിറ്റുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് നടക്കും. വൈകീട്ട് 7.30 മുതല്‍ 10 വരെ യൂണിറ്റുകളില്‍ നിന്ന് പള്ളിയിലേക്ക് അമ്പ് പ്രദക്ഷിണം എത്തിച്ചേരും. തിരുനാള്‍ ദിനമായ നാളെ 6.30ന് ദിവ്യബലി, 10.30ന്റെ ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് തുമ്പൂര്‍ ഇടവക വികാരി ഫാ. സിബു കള്ളാപറമ്പില്‍ കാര്‍മികത്വം വഹിക്കും. കുതിരത്തടം ഇടവക വികാരി ഫാ. പോളി കണ്ണൂക്കാടന്‍ വചന സന്ദേശം നല്കുന്നു. വൈകീട്ട് മൂന്നിന് ഇടവക വൈദീകരുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിക്ക് ശേഷം ആരംഭിക്കുന്ന തിരുനാള്‍ പ്രദക്ഷിണം ഏഴിന് പള്ളിയില്‍ എത്തിച്ചേരും. 16ന് ഇടവക ദിനാഘോഷം നടക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. സജി പൊന്മിനിശ്ശേരി, കേന്ദ്ര സമിതി പ്രസിഡന്റ് മേജോ ജോര്‍ജ് കാനംകുടം, കൈക്കാരന്മാരായ ജോസ് കറുകുറ്റിക്കാരന്‍, ആന്റണി പറോക്കാരന്‍, ജോസ് പാറയില്‍, ഡേവിസ് മുണ്ടയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.