വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇരിങ്ങാലക്കുട: വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുന്നംകുളം കോതോട്ട് വീട്ടില്‍ ബാബുവിന്റെ മകന് കാര്‍ത്തിക് (20) ആണ് മരിച്ചത്. എകെപി ജംഗ്ഷന് അടുത്ത് വാടക വീട്ടിലാണ് മറ്റ് വിദ്യാര്‍ഥികള്‍ക്കൊപ്പം താമസിച്ചിരുന്നത്. ഇവിടെ വച്ച് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍. ക്രൈസ്റ്റ് കോളേജിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ്. സംസ്കാരം ഇന്നു നടക്കും.